Radhika Oberoi | Malayalam
മാഞ്ഞുപോകുന്ന പ്രിയപ്പെട്ടവരെയും നമ്മെ നിരന്തരം വേട്ടയാടുന്ന അവരുടെ ഓർമകളെയുംകുറിച്ചുള്ള അപൂർവസുന്ദരമായ നോവൽ. മരണത്തെപ്പോലും തോൽപ്പിച്ച ഒരമ്മയുടെ ശബ്ദത്തിലൂടെ കഥ ആരംഭിക്കുന്നു. അകാലമരണത്തിനു ശേഷവും മക്കളോടുള്ള അടങ്ങാത്ത വാത്സല്യവും സ്നേഹവും അവർ സൂക്ഷിച്ചുവെച്ച എല്ലാ വ സ്തുക്കളിലും നിഴലിക്കുന്നു. ഡൽഹിയിലെ തെരുവുകൾ ഭയത്താലും പ്രക്ഷോഭത്താലും നിറയുമ്പോൾ പരസ്യ ഏജൻസിയിൽ ജോലി ചെയ്യുന്ന ആ അമ്മയുടെ മൂത്തമകളും സഹപ്രവർത്തകനായ മുസ്ലീം ആർട്ട് ഡയറക്ടറും സമരജ്വാലകളിലേക്ക് അപ്രതീക്ഷിതമായി വലിച്ചിഴയ്ക്കപ്പെടുന്നു. സമകാലിക ഇന്ത്യൻ സാഹചര്യത്തിന്റെ നേർസാക്ഷ്യം.