Chrysanthemodyanathile Aparan

Binuraj R S | Malayalam

Book cover 1
Book cover 2

Available Format

പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ട്. സർ വില്യം ടെംപിൾ എന്ന ധനികന്റെ എസ്റ്റേറ്റിൽ ഉദ്യാനം നിർമിക്കുന്നതിനായി ചൈനയിൽ നിന്ന് ലിയു യുവാൻ എന്ന പതിനാലുകാരനെ കൊണ്ടുവരുന്നു. പ്രായത്തെ വെല്ലുന്ന ബുദ്ധിയും വിവേകവുമുള്ള ആ ബാലൻ സകലരെയും അത്ഭുതപ്പെടുത്തുന്ന തരത്തിൽ ഉദ്യാന നിർമാണത്തിലെ ഘട്ടങ്ങളോരോന്നും പൂർത്തിയാക്കുന്നു. അതിശയിപ്പിക്കുന്ന വേഗമായിരുന്നു അവന്. ഉദ്യാനനിർമാണത്തിനൊടുവിൽ അവൻ അവശേഷിപ്പിച്ചുപോകുന്ന ഒരു സമസ്യയുടെ ഉത്തരം തേടി സർ ടെംപിളും അദ്ദേഹത്തിന്റെ അനുചരനായ ജൊനാഥൻ സ്വിഫ്റ്റും നടത്തുന്ന അനുമാനങ്ങളുടെ യാത്ര. സൂചനകളിലൂടെയുള്ള യാത്ര. ക്രിസാന്തമോദ്യാനത്തിന്റെ കാവൽക്കാരനെത്തേടിയുള്ള ആശയയാത്ര. 

Product Details

  • LanguageMalayalam

About The Author

Author portrait: Binuraj R S

Binuraj R S

കവിതകളുടെ റിപ്പബ്ലിക്ക് എന്ന പേരിൽ ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിന്ത പബ്ലിഷേഴ്സിലൂടെ പുറത്തിറങ്ങിയ ഷോലെ പിക്ചർ എന്ന ആദ്യ കഥാസമാഹാരത്തിന് 2025-ലെ ഉഴമലയ്ക്കൽ മൈതീൻ പുരസ്കാരം ലഭിച്ചു. രണ്ടാമത്തെ കഥാസമാഹാരമായ ഏഴ് കള്ളൻമാരുടെ കഥ 2026 ൽ ഡി. സി. ബുക്സിലൂടെ പുറത്തുവന്നു.