Maayaabhandhar

V Jayadev | Malayalam

Book cover 1

Available Format

About the Book

നീയാർക്കും ഇനി മെയിൽ അയയ്ക്കുന്നില്ലെന്ന് പറഞ്ഞിട്ട്?' നിർമലാ മിസ് ചോദിച്ചു. 'അതിൽ മാറ്റമൊന്നും വന്നിട്ടില്ല. മിസ്.” 'എന്നിട്ട് എന്തോ കുത്തിക്കുറിക്കുന്നുണ്ടല്ലോ . മെയിൽ? കവിത?' 'മെയിൽ തന്നെ. അതു ഞാൻ എനിക്കുതന്നെ അയയ്ക്കുന്ന മെയിലാണു മിസ്.” 'ഒരാൾ അയാൾക്കുതന്നെ മെയിൽ അയയ്ക്കേണ്ട ആവശ്യമെങ്ങനെ വരാനാണ്?' നിർമലാമിസിന്റെ ശബ്ദത്തിൽ ഒളിച്ചുവയ്ക്കാൻ കഴിയാതെപോയ ഒരു വിഷാദത്തിന്റെ ധ്വനി ഉണ്ടായതെന്ത് എന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. . 'എനിക്കുതന്നെ എന്ന് പറഞ്ഞാലും അത് ശരിക്കും എനിക്കുള്ള മെയിലല്ല. ഒളിവിൽ കഴിയുന്ന ഒരുവൾക്കാണ്..” 'അതാര്?' 'അതു ഞാൻ തന്നെ. ഞാനിപ്പോൾ പല കാലങ്ങളിൽ ജീവിക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു. .' പല തലങ്ങളെ സ്പർശിക്കുന്ന ആഖ്യാനം. സമയകാലങ്ങളെ വെല്ലുവിളിക്കുന്ന നോവൽ Book Price - Rs.190/- Offer Price - Rs.150/-

Product Details

  • LanguageMalayalam

About The Author

Author portrait: V Jayadev

V Jayadev