T S Pattabhiraman | Malayalam
തൃശൂർ സ്വരാജ് റൗണ്ടിലെ ആശുപത്രിമൂലയിലെ വെറും 430 ചതുരശ്രയടിയുള്ള സ്ഥാപനത്തിൽനിന്ന് കല്യാൺ സ്വാമി വളർന്നുതുടങ്ങിയത് ഒരു അരക്ഷിതാവസ്ഥയുടെ ആശങ്കയിൽനിന്നായിരുന്നു. അതിനെ അദ്ദേഹം ധീരമായി നേരിട്ടു. ആ പോരാട്ടത്തിൽനിന്നാണ് ഇന്നത്തെ കല്യാൺ സിൽക്സിന്റെ വളർച്ച. ഒറ്റക്കടയിൽനിന്നുള്ള ആ ചുവടുവയ്പിൽനിന്നു തുടങ്ങിയതാണ് 64 ശാഖകളിലേക്കും ലക്ഷക്കണക്കിനു ചതുരശ്രയടി വ്യാപാരശൃംഖലയിലേക്കുമുള്ള കല്യാൺ സിൽക്സിന്റെ യാത്ര. അതെ, ധീരന്മാർക്കുള്ളതാണ് ജീവിതവിജയം. ആ വ്യാപാരവിജയവഴി സൗജന്യമായി പഠിപ്പിക്കുന്ന എംബിഎ കോഴ്സാണ് ഈ പുസ്തകം.