വേദവിജ്ഞാന സർവസ്വം നാലു വേദങ്ങളെയും സമഗ്രമായി പരിചയപ്പെടുത്തുന്ന ഒരു ബൃഹദ് ഗ്രന്ഥം മനോരമ ബുക്സ് പ്രി പബ്ലിക്കേഷൻ പദ്ധതിയായി പുറത്തിറക്കുകയാണ്. ഹിന്ദു ആചാരപദ്ധതികളുടെയും ജീവിതരീതിയുടെയും അടിസ്ഥാനമാണ് വേദങ്ങൾ. നാലു വേദങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വേദങ്ങളിലെ അറിവിനെ ലളിതമായി അവതരിപ്പിക്കുന്ന ആദ്യ ഗ്രന്ഥമാണിത്. ക്ഷേത്രവിജ്ഞാന സർവസ്വം, ഭാരതീയ ദാർശനിക ചരിത്രം,ഭാരതീയ ദർശനങ്ങൾ എന്നി ശ്രദ്ധേയ ഗ്രന്ഥങ്ങൾ രചിച്ച സി. പ്രസാദാണ് ഈ സമാഹാരം തയ്യാറാക്കുന്നത്. മൂലശ്ലോകങ്ങളുടെ വ്യാഖ്യാനമല്ല ഈ ഗ്രന്ഥം. വേദങ്ങളിൽനിന്ന് നാം ആർജിച്ചിരിക്കേണ്ട അറിവുകൾ രണ്ടു വാല്യങ്ങളിലായി ഉൾക്കൊള്ളിച്ചിരിക്കുന്നു. ഒന്നാം വാല്യം വൈദിക ദേവതകളെയും ഋഷിമാരെയും കുറിച്ചാണ്. വേദമന്ത്രങ്ങളുടെ ഗൂഢാർഥം അറിയുന്നതിനുള്ള താക്കോലാണ് ദേവതാ–ഋഷി നാമങ്ങൾ. സംഹിതകൾ, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ, യാസ്കന്റെ നിരുക്തം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ നാലുവേദങ്ങളിലും ദേതക–ഋഷി മാരുടെ നിരുക്താർഥം വിവരിച്ചിരിക്കുന്നു. രണ്ടാം വാല്യത്തിൽ വൈദിക സാഹിത്യ ചരിത്രം. ശാഖാ സംഹിതകൾ, വ്യാഖ്യാനങ്ങൾ, ബ്രാഹ്മണങ്ങൾ, ഉപനിഷത്തുക്കൾ എന്നിവയുടെ കാലാനുക്രമ ചരിത്രവും വിഷയസംഗ്രഹവും. അത്മീയജ്ഞാനത്തിൽ താൽപര്യമുള്ളർക്കും, വിശ്വാസികൾക്കും, അധ്യാപകർക്കും, ഗവേഷകർക്കും ഈ കൃതി ഏറെ പ്രയോജനപ്പെടും. 1500 പേജുകൾ, രണ്ടു വാല്യങ്ങൾ, ഹാർഡ്ബൗണ്ട്. 2250 രൂപ മുഖവിലയുള്ള ഈ പുസ്തകം പ്രിപബ്ലിക്കേഷൻ ഓഫറിൽ ഇപ്പോൾ 1650 രൂപ